Pages

Friday, December 9, 2016

വഴുതനങ്ങ അച്ചാര്‍


ചേരുവകള്‍


  1. വഴുതനങ്ങ നീളത്തില്‍ അരിഞ്ഞത്-അര കിലോ
  2. എണ്ണ-ഒരു കപ്പ്
  3. കുടക്-ഒരു ടീസ്പൂണ്‍
  4. ഉലുവ-ഒരു ടീസ്പൂണ്‍
  5. ജീരകം-ഒരു ടീസ്പൂണ്‍
  6. മുളകുപൊടി-3 ടേബിള്‍ സ്പൂണ്‍
  7. ഇഞ്ചി ചതച്ചത്-ഒരു ഡിസേര്‍ട്ട് സ്പൂണ്‍
  8. വെളുത്തുള്ളി ചതച്ചത്-ഒരു ഡിസേര്‍ട്ട് സ്പൂണ്‍
  9. വിനാഗിരി-ഒരു കപ്പ്
  10. വെള്ളം-ഒരു കപ്പ്
  11. പഞ്ചസാര-ഒരു ടീസ്പൂണ്‍
  12. ഉപ്പ്- പാകത്തിന്


പാകംചെയ്യുന്ന വിധം

1. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ ഉലുവയും കടുകും ജീരകവും ചേര്‍ത്ത് വറുക്കുക.ഇത് പൊടിച്ച് വയ്ക്കുക.

2. ഈ ചീനച്ചട്ടിയിലേക്ക് എണ്ണ ചേര്‍ക്കുക.ചൂടായ എണ്ണയിലേക്ക് വഴുതനങ്ങ ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറത്തില്‍ വറുത്തെടുക്കുക.

3.ബാക്കിയുള്ള എണ്ണയിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് മൂത്തമണം വരുമ്പോള്‍
മുളക് പൊടിയും പൊടിച്ചുവച്ച മസാലയും ചേര്‍ക്കണം.

4.വിനാഗിരിയും വെള്ളവും കൂടി വേറൊരു പാത്രത്തില്‍ തിളപ്പിച്ച് ചൂടാറാന്‍ വയ്ക്കുക.

5.വറുത്ത വഴുതനങ്ങ ചീനച്ചട്ടിയിലെ മസാലയിലേക്്ക് ചേര്‍ക്കുക.

6. തീ കുറച്ച് വിനാഗിരിയും വെള്ളവും തിളപ്പിക്കുക.

7.ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ചേര്‍ത്ത് വാങ്ങുക.ചൂടാറുമ്പോള്‍ വായുകടക്കാത്ത കുപ്പിയിലിട്ട് സൂക്ഷിക്കുക.

നെല്ലിക്ക അച്ചാര്‍


ചേരുവകള്‍ :


  1. നെല്ലിക്ക - അല്ലി 1 കപ്പ്
  2. മുളക് പൊടി - 3 ടേബിള്‍ സ്പൂണ്‍
  3. കുരുമുളക് ചതച്ചത് - ഒരു ടീസ്പൂണ്‍
  4. വെളുത്തുള്ളി ചതച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
  5. ഉലുവ പൊടി വറുത്തത് - അര ടീസ്പൂണ്‍
  6. കായപ്പൊടി - കാല്‍ ടീസ്പൂണ്‍
  7. എണ്ണ - 100 മില്ലി
  8. വിനാഗിരി - കാല്‍ കപ്പ്
  9. ഉപ്പ് - പാകത്തിന്


പാകം ചെയ്യുന്ന വിധം :


  1. കടുംപച്ച നിറം വിട്ട നന്നായി വിളഞ്ഞ നെല്ലിക്ക ആണ് ഇതിനായി ഉപയോഗിക്കേണ്ടത് . ഇത് ഉപ്പ് ഇട്ട് പുഴുങ്ങി അല്ലികളാക്കി കുരു കളയണം.
  2. എണ്ണ ചൂടാക്കി വെളുത്തുള്ളി ചതച്ചതും ഇട്ട് വഴറ്റി നല്ല ചൂടായാല്‍ മുളകുപൊടിയും ചേര്‍ത്ത് വഴറ്റുക
  3. ഇതില്‍ അല്ലിയാക്കി വച്ചിരിക്കുന്ന നെല്ലിക്ക ചേര്‍ത്തിളക്കുക. സാവധാനത്തില്‍ വറുത്ത ഉലുവ പൊടിയും കായപ്പൊടിയും ചേര്‍ത്തിളക്കി ഇറക്കി വയ്ക്കുക.
  4. പാകത്തിന് ഉപ്പ് ചേര്‍ത്ത കുരുമുളക് ചതച്ചത് വിതറി ഇളക്കി വിനാഗിരി ചേര്‍ത്ത കുറച്ച സമയം അടച്ചുവെക്കുക.